നെടുമ്പാശേരി: പാറക്കടവ് പഞ്ചായത്തിലെ കോടുശേരിയിൽ എം.എൽ.എ ഫണ്ടിൽ നിന്നും 80 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ആശുപത്രി കെട്ടിടം ഇന്ന് ഉച്ചക്ക് 2.30ന് റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും.നേഴ്‌സസ് സ്റ്റേഷൻ, ഒബ്‌സർവേഷൻ മുറി, വാക്‌സിനേഷൻ ആൻഡ് ഡ്രസിംങ് റൂം, മൂന്ന് കൺസൾട്ടേഷൻ മുറികളും, ഫാർമസി, മെഡിസിൻ സ്റ്റോർ, ഫീഡിംഗ് റൂം, ടോയലറ്റ് ബ്ലോക്ക്, വെയിറ്റിംഗ് മുറി ഉൾപ്പെടെ ആധുനിക സൗകര്യങ്ങളോട് കൂടിയാണ് കെട്ടിടം പണികഴിപ്പിച്ചിരിക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വി. ജയദേവൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്ജ്, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രതീഷ്, എളവൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.വി. ജോസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡെയ്‌സി ടോമി, ബ്ലോക്ക് പഞ്ചായത്തംഗം താര സജീവ് തുടങ്ങിയവർ പങ്കെടുക്കും. ഇതോടൊപ്പം വട്ടപ്പറമ്പ് ഗവ.എൽ.പി സ്‌കൂളിൽ എം.എൽ.എ ഫണ്ടിൽ നിന്നും 14 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച പാചകപ്പുരയുടെ ഉദ്ഘാടനവും റോജി എം. ജോൺ എം.എൽ.എ നിർവഹിക്കും.