ആലുവ: പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരെ അവഗണിച്ച് സർക്കാർ തസ്തികകളിൽ പിൻവാതിൽ നിയമനം നടത്തുന്നതിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുക്കണമെന്ന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡി.എസ്.ജെ.പി) ആവശ്യപ്പെട്ടു.
തൊഴിൽരഹിതരായ യുവാക്കൾക്ക് നീതിക്കായി പോരാടാൻ പണം ചെലവഴിക്കുന്നത് ബുദ്ധിമുട്ടായതിനാൽ വിഷയം ഹൈക്കോടതി സ്വമേധയാ എടുക്കണമെന്ന് ഡി.എസ്.ജെ.പി പ്രസിഡന്റ് കെ.എസ്.ആർ. മേനോൻ ആവശ്യപ്പെട്ടു. പി.എസ്.സി റാങ്ക് ഹോൾഡർമാർ നടത്തുന്ന സമരത്തിന് ഡി.എസ്.ജെ.പി പൂർണ പിന്തുണ നൽകും.