കോതമംഗലം: സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് പ്രസിഡന്റ് എസ് സതീഷിനും കോതമംഗലം മുനിസിപ്പൽ ചെയർമാൻ കെ.കെ.ടോമി, വൈസ് ചെയർപേഴ്‌സൻ സിന്ദു ഗണേശ്, കൗൺസിലർമാരായ സിബി സ്‌കറിയ, എൽദോസ് പോൾ എന്നിവർക്ക് രാമല്ലൂർ കുരിശും തൊട്ടി ജംഗ്ഷനിൽ സ്വീകരണം നൽകി. സ്വീകരണ സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ചടങ്ങിനോടനുബന്ധിച്ച് പൊതുജന സേവാകേന്ദ്രം നാടിന് സമർപ്പിച്ചു.പ്രസ്തുത ഓൺലൈൻ സേവാ കേന്ദ്രത്തിൽ സർക്കാർ, സർക്കാരിതര ആവശ്യങ്ങൾ ജനങ്ങൾക്ക് നടത്താൻ കഴിയും. പി. കെ നാരായണൻകുട്ടി ,എ.വി ജോസ് എന്നിവരുടെ നാമധേയത്തിൽ പണി പൂർത്തീകരിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം സി.പി.എം കോതമംഗലം ഏരിയാ സെക്രട്ടറി ആർ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് എറണാകുളം ശാലോം സ്പീച്ച് ആൻഡ് ഹിയറിംഗ് ക്ലിനിക്കിന്റെയും ഇ എൻറ്റി സർജൻ ഡോ: സനിൽ ജോസഫ്, കൺസൾട്ടന്റ് ഓഡിയോളജിസ്റ്റ് ആൻഡ് സ്പീച്ച് പാത്തോളജിസ്റ്റ് ശ്രീക്കുട്ടി സലുവിന്റെയും നേതൃത്വത്തിൽ കേൾവി പരിശോധന ക്യാമ്പും നടത്തി. സുധപത്മജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി.മോഹനൻ, വിനോദ കുമാർ ജേക്കബ്, പി.കെ.സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.