ആലുവ: ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പ്രമുഖ സംഘാടകനും സാമൂഹിക പ്രവർത്തകനും അദ്ധ്യാപകനുമായിരുന്ന അന്തരിച്ച നൊച്ചിനാംപറമ്പിൽ എ. ഗോപിനാഥിന്റെ പുസ്തകശേഖരം എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാലയ്ക്ക് കൈമാറി. ഇതോടനുബന്ധിച്ച ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ മുഖ്യതിഥിയായി. ഗ്രന്ഥശാല പ്രസിഡന്റ് സി.കെ. ജയൻ, സെക്രട്ടറി ടി.കെ. ശാന്തകുമാർ, വൈസ് പ്രസിഡന്റ് പി.എം. അയൂബ്, കമ്മിറ്റി അംഗങ്ങളായ കെ.കെ. സുബ്രഹ്മണ്യൻ, ഫാത്തിമ ഷഹനാസ്, ശ്രീനിക സാജു, എൻ.എസ്. സുധീഷ്, കെ.എം. സെയ്ഫുദീൻ കുടുംബാംഗങ്ങളായ വാസന്തി, സന്തോഷ്, വിൻസന്റ്, ബേബി സരോജം, മഞ്ജു, ലീല എന്നിവരും ചടങ്ങിൽ പങ്കെടുത്തു.