അങ്കമാലി: എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നടക്കുന്ന വികസനമുന്നേറ്റയാത്രക്ക് ഇന്ന് അങ്കമാലിയിൽ സ്വീകരണം നൽകും.സി.പി.ഐ നേതാവ് ബിനോയ് വിശ്വം ക്യാപ്ടനായ ജാഥക്ക് അങ്ങാടി കടവ് ജംഗ്ഷനിൽ വൈകീട്ട് 5 ന് സ്വീകരണം നൽകും. ജാഥാംഗങ്ങളായി എം.വി.ഗോവിന്ദൻ മാസ്റ്റർ, അഡ്വ. പി.വസന്തം, വി.സുരേന്ദ്രൻപിള്ള,ജോർജ്ജ് അഗസ്റ്റിൻ, അഡ്വ. തോമസ് ചാഴിക്കാടൻ, സാബു ജോർജ്ജ്, വർക്കല ബി. രവികുമാർ,മാത്യൂസ് കോലഞ്ചേരി, അബ്ദുൾവഹാബ്, എം.വി.മാണി, ഡോ: ഷാജി കടമല എന്നിവർ പങ്കെടുക്കും. മുൻമന്ത്രി അഡ്വ. ജോസ് തെറ്റയിൽ അദ്ധ്യക്ഷത വഹിക്കും.