അങ്കമാലി: കോടുശ്ശേരിയിൽ പ്രവർത്തിക്കുന്ന പാറക്കടവ് പഞ്ചായത്ത് സർക്കാർ ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് റോജി എം.ജോൺ എം.എൽ.എ നിർവഹിക്കും. എം.എൽ.എ ഫണ്ടിൽ നിന്നും 80 ലക്ഷം രൂപ ചിലവഴിച്ചാണ് 3500 ചതുരശ്രഅടിയിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. നേഴ്‌സസ് സ്റ്റേഷൻ, ഒബ്‌സർവേഷൻ മുറി, വാക്‌സിനേഷൻ ആൻഡ് ഡ്രസിംഗ് റൂം, മൂന്ന് കൺസൾട്ടേഷൻ മുറികളും, ഫാർമസി, മെഡിസിൻ സ്റ്റോർ, ഫീഡിംങ് റൂം, ടോയലറ്റ് ബ്ലോക്ക് ഉൾപ്പെടെ ആധുനിക സൗകര്യങ്ങളോട് കൂടിയാണ് കെട്ടിടം പണികഴിപ്പിച്ചിരിക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വി. ജയദേവൻ അദ്ധ്യക്ഷനായിരിക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്ജ്, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി പ്രതീഷ്, എളവൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.വി. ജോസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡെയ്‌സി ടോമി എന്നിവർ പങ്കെടുക്കും.ഇതോടൊപ്പം വട്ടപ്പറമ്പ് ഗവ.എൽ.പി.സ്‌കൂളിൽ എം.എൽ.എ ഫണ്ടിൽ നിന്നും 14 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച പാചകപ്പുരയുടെ ഉദ്ഘാടനവും റോജി എം.ജോൺ എം.എൽ.എ നിർവഹിക്കും.