 
ആലുവ: നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ മോഷണം നടത്തിയ യുവാവ് പിടിയിൽ. കോതമംഗലം അയിരൂർപ്പാടം വിമലാലയത്തിൽ വിവേകാണ്(23) ആലുവ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഒമ്പതിന് ആശുപത്രിയിൽ കയറി വില കൂടിയ മൊബൈൽ, ബാഗുകൾ, എ.ടി.എം കാർഡ്, ആധാർ കാർഡ് എന്നിവ മോഷ്ടിക്കുകയായിരുന്നു.
നേരത്തെ ആലുവയിലുള്ള ഒരു സ്കൂളിൽ നിന്നും കാമറ മോഷ്ടിച്ച കേസിലും, മുളന്തുരുത്തിയിലെ കടയിൽ നിന്ന് പണം മോഷ്ടിച്ച കേസിലും പ്രതിയാണ്. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച വിവരത്തെ തുടർന്നാണ് അറസ്റ്റ്. ആലുവ എസ്.എച്ച്.ഒ.പി.എസ്.രാജേഷ്, എസ്.ഐ മാരായ എം.എം.കദീജ, പി.സുരേഷ്, കെ.എ ടോമി, എ.എസ്.ഐ ബിനോജ് ഗോപാലകൃഷ്ണൻ, എസ്.സി.പി.ഒ മാരായ കെ.ആർ ഉദയകുമാർ, കെ.എസ്. മാർട്ടിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.