മൂവാറ്റുപുഴ: കെ.എസ്.ആർ.ടി.സി പെൻഷൻ സർക്കാർ ഏറ്റെടുത്ത് ട്രഷറി വഴി വിതരണം ചെയ്യണമെന്ന് കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ മൂവാറ്റുപുഴ യൂണിറ്റ് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. യൂണിറ്റ് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ജെ.ഡി.എസ് നായർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജോസഫ് ഓടക്കാലി, യൂണിറ്റ് സെക്രട്ടറി വി.പി. രാഘവൻ , എക്സിക്യൂട്ടീവ് അംഗം പി.കെ.രാജൻ , യൂണിറ്റ് ട്രഷറർ പി.എൻ.രാജപ്പൻ, ജില്ലാ കമ്മിറ്റി അംഗം കെ.കെ.ജനാർദ്ദനൻ, പി.കെ.ചന്ദ്രൻ എന്നിവർ സംസാരിച്ചു. രാജ്യ തലസ്ഥാനത്ത് നടക്കുന്ന കർഷക പ്രക്ഷോഭത്തിന് സമ്മേളം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.