yoodhaduram
: കിടങ്ങൂർ പാടത്തേക്ക് മണ്ണടിക്കുന്നതിനായി തോട് നികത്തി റോഡ് നിർമ്മിച്ചിരിക്കുന്നു.

അങ്കമാലി: ചട്ടങ്ങളെല്ലാം മറി കടന്ന് ജനകീയ പ്രതിരോധത്തെ വെല്ലുവിളിച്ച് അധികാരികളുടെ ഒത്താശയോടെ പാടം നികത്തുന്നു. തുറവൂർപഞ്ചായത്ത് ഒൻപതാം വാർഡിൽ ചേറും കവലക്ക് സമീപമാണ് മണ്ണ് മാഫിയ സംഘങ്ങളുടെ നേതൃത്വത്തിൽ സ്വകാര്യവ്യക്തി മണ്ണിട്ട് പാടശേഖരം നികത്തുന്നത്. രണ്ടുപ്രളയത്തിലും വെള്ളം കയറി നാശനഷ്ടം വരുത്തിയ മേഖലയിലാണ് ഇവിടം. ജനങ്ങളെയാകെ വെല്ലുവിളിച്ചു അധികാരികളുടെ ഒത്താശയോടെ മണ്ണ് മാഫിയ സംഘങ്ങളുടെ കൈകരുത്തിൽ ഭീഷണിമുഴക്കിയാണ് ഇവിടെ മണ്ണ് അടിക്കുന്നത്. പാടശേഖരം നികത്താൻ വേണ്ടി നീർച്ചാലുകൾ അടച്ചും,പൊതുതോട് കൈയേറിയുമാണ് നിലവിൽ മണ്ണടിക്കാനായി വഴിയൊരുക്കിയിരിക്കുന്നത്.