 
മൂവാറ്റുപുഴ: എയ്ഡഡ് ഹയർ സെക്കൻഡറി അസോസിയേഷൻ (എ.എച്ച്.എസ്.ടി.എ) ജില്ലാ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി നിർവാഹകസമിതി അംഗം എ. മുഹമ്മദ് ബഷീർ മുഖ്യപ്രഭാഷണം നടത്തി. സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകരുടെ യാത്രഅയപ്പ് സമ്മേളനം നഗരസഭ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിനു ഇ.ആർ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് നേടിയ ഷെറിൽ ജേക്കബിനെ സമ്മേളനത്തിൽ ആദരിച്ചു. പി.എച്ച്.ഡി നേടിയ അദ്ധ്യാപകരേയും സമ്മേളനത്തിൽ ആദരിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപർക്ക് ഗുരുശ്രേഷ്ഠ ബഹുമതി നൽകിയാണ് ആദരിച്ചത്. വാർഷിക റിപ്പോർട്ട് സെക്രട്ടറി ഷനോജ് എബ്രഹാമും വരവ് ചെലവ് കണക്ക് ട്രഷറർ കെ. ബാബുവും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സാബു ആർ, അനിൽ കണ്ടമംഗലം, അനിൽ കുമാരമംഗലം, സംസ്ഥാന സെക്രട്ടറി വിനോദ് ടി.എൻ, അക്കാഡമിക് കൗൺസിൽ ചെയർമാൻ പി.വി. ജേക്കബ്, സംസ്ഥാന എക്സിക്യുട്ടീവ് മെമ്പർ ഫ്രാൻസിസ് ജോർജ് എന്നിവർ സംസാരിച്ചു.