a-b-unni-58

കൊച്ചി: കേരള സ്റ്റേറ്റ് കള്ള് വ്യവസായ ക്ഷേമനിധി ബോർഡ് അംഗവും കേരള കള്ള്ഷാപ്പ് ലൈസൻസി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായ കൊടുവഴങ്ങ ആവണക്കുംപറമ്പിൽ പരേതനായ ഭാർഗവന്റെ മകൻ എ.ബി. ഉണ്ണി (58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് മാരായി ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള വീട്ടുവളപ്പിൽ.

ആർ.എസ്.പി എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പറായിരുന്നു. എസ്.എൻ.ഡി.പി യോഗം കൊടുവഴങ്ങ ശാഖ മുൻ പ്രസിഡന്റാണ്. അമ്മ മല്ലികാഭാർഗവൻ. ഭാര്യ: ഷീജ ഉണ്ണി. മക്കൾ: കാവ്യ,​ ദിവ്യ. മരുമകൻ: അരുൺ എം.എസ്.

എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ,​ എൻ.കെ. പ്രേമചന്ദ്രൻ എം.പി,​ എം.എൽ.എമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്,​ വി.ഡി. സതീശൻ,​ ആർ.എസ്.പി. സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ. രജികുമാർ തുടങ്ങിയവർ അനുശോചിച്ചു.