ആലുവ: ഭക്ഷണവുമായി പോയ കാറ്ററിംഗ് സർവീസ് സ്ഥാപനത്തിന്റെ വണ്ടി അടക്കം നാല് വണ്ടികൾ ചുണങ്ങംവേലി രാജഗിരി ആശുപത്രിക്ക് മുമ്പിൽ കൂട്ടിയിടിച്ചു. ആശുപത്രിയിൽ നിന്നും ഇറങ്ങി വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് ഭക്ഷണവുമായി പോവുകയായിരുന്ന മിനിലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയിൽ മിനി ലോറി റോഡിൽ മറിഞ്ഞു. അപകടത്തിൽ പരിക്കേറ്റ രണ്ട് പേരെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.