നെടുമ്പാശേരി: അത്താണി അഗ്രോ മെഷിനറി കോർപ്പറേഷനിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ നേതൃത്വത്തിലുള്ള കാംകോ കർഷകമിത്ര സമിതി കാംകോയുടെ ഒമ്പത് ഏക്കർ പാടത്ത് നെൽകൃഷി തുടങ്ങി. നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ് വിത്ത് വിതച്ച് ഉദ്ഘടാനം ചെയ്തു. വി.എസ്. രാജീവ് അദ്ധ്യക്ഷനായി. കാകോ മാനേജിംഗ് ഡയറക്ടർ കെ.പി. ശശികുമാർ, ജനറൽ മാനേജർ എം.കെ. ശശികുമാർ,കൃഷി അസി. ഓഫീസർ പി.ആർ. ജിബി, എസ്. രമേശൻ, ഐസക്ക് എന്നിവർ പങ്കെടുത്തു.