കൊച്ചി: എസ്.എൻ.ഡി.പി. യോഗം യൂത്ത്മൂവ്‌മെന്റ് കണയന്നൂർ യൂണിയൻ വാർഷികപൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി. കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ ഉദ്ഘാടനം നിർവഹിച്ചു. കണവീനർ എം.ഡി. അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ടി.കെ.പത്മനാഭൻ, കെ.കെ. മാധവൻ, യൂത്ത്മൂവ്‌മെന്റ് കേന്ദ്ര സമിതി ഉപാദ്ധ്യക്ഷൻ ഉണ്ണി കാക്കനാട്, മുൻ പ്രസിഡന്റ് സുധീർ കുമാർ ചോറ്റാനിക്കര തുടങ്ങിയവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി വിനോദ് വേണുഗോപാലൻ (പ്രസിഡന്റ്), നോബിൾ ദാസ് (വൈസ് പ്രസിഡന്റ്), ശ്രീജിത്ത് ശ്രീധർ ( സെക്രട്ടറി ) കണ്ണൻ (ജോ: സെക്രട്ടറി ) ധനേഷ് മേച്ചേരിയിൽ, സുജിത്ത് കുന്നത്ത്, രജീഷ് കുമ്പളപ്പിള്ളി (ജില്ലാ കമ്മിറ്റി അംഗങ്ങൾ), അഖിൽ ദാസ്, വിഷ്ണു ഷാജി, പ്രവീൺ ഗോപി, അഭിലാഷ് മാണികുളങ്ങര ( കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.