തൃപ്പൂണിത്തുറ: ജയിൽ വെൽഫെയർ ഓഫീസ് റാങ്ക് ലിസ്റ്റിലും സർക്കാർ കണ്ണടച്ചതായി ഉദ്യോഗാർത്ഥികളുടെ പരാതി. സംസ്ഥാനത്തെ എല്ലാ ജയിലിലും വെൽഫെയർ ഓഫീസർമാരെ നിയമിക്കണമെന്ന വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് പി.എസ്.സി ക്ഷണിക്കുകയും ടെസ്റ്റ് നടത്തി അഭിമുഖം കഴിഞ്ഞ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതും. എന്നാൽ ഇതുവരെ നിയമനം നടത്താൻ സർക്കാർ തയ്യാറാകുന്നില്ലെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്. സംസ്ഥാനത്ത് ആകെയുള്ള 55 ജയിലുകളിൽ 20 എണ്ണത്തിൽ മാത്രമാണ് വെൽഫെയർ ഓഫീസർമാരുള്ളത്. തൃശൂർ, പാലക്കാട്, കാസർഗോഡ്, സ്പെഷ്യൽ സബ്ബ്‌ ജയിൽ തിരുവനന്തപും ,കോഴിക്കോട്, , കണ്ണൂർ ഒഴികെ മറ്റെങ്ങും തസ്തിക സൃഷ്ടിക്കപ്പെട്ടിട്ടില്ല. കുറ്റവാളികളും കൗമാരക്കാരുമായ കുട്ടികളെ താമസിപ്പിച്ച് പഠിപ്പിക്കുന്ന തൃക്കാക്കര ബോസ്റ്റർ സ്കൂളിലും ഈ പോസ്റ്റില്ല. ആകെ 10 പേരാണ് മെയിൻ റാങ്കിലുള്ളത്. ഇതു വരെ രണ്ട്നി പേർക്ക്യ മാത്രമാണ് നിയമനം നടന്നത്. റൊട്ടേഷൻ മാറ്റിമറിച്ചു ഒഴിവുണ്ടായിട്ടും നിയമിക്കാത്തതിൽ ആശങ്കയുണ്ടെന്ന് ഉദ്യോഗാർത്ഥി ജയ്സൺ ജോസ് പറഞ്ഞു.