കോലഞ്ചേരി: എൽ.ഡി.എഫ് സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങൾക്കും യുവജന വഞ്ചനക്കും എതിരെ യൂത്ത് കോൺഗ്രസ് മഴുവന്നൂർ മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ നെല്ലാട് പ്രതിഷേധ ജ്വാല നടത്തി.ഡി.സി.സി ജനറൽ സെക്രട്ടറി എം.ടി. ജോയി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബേസിൽ തങ്കച്ചൻ അദ്ധ്യക്ഷനായി. പി.എച്ച്. അനൂപ്, അരുൺ വാസു, എൽദോ വി.വർഗീസ് തുടങ്ങിയവർ സംസാരിച്ചു.