കോലഞ്ചേരി: പുത്തൻകുരിശ് പുത്തൻകാവ് ഭഗവതി ക്ഷേത്രത്തിൽ കുംഭ ഭരണി മഹോത്സവം തുടങ്ങി. ഇന്നും, നാളെയും പ്രഭാത പൂജകൾക്കു ശേഷം നടക്കൽ പറ വയ്പും, വൈകിട്ട് വിശേഷാൽ ദീപാരാധനയും നടക്കും. ബുധനാഴ്ച വൈകിട്ട് 7.30 ന് പറക്കെഴുന്നള്ളിപ്പ്, താലപ്പൊലി കാവുംതാഴം ശിവക്ഷേത്രത്തിൽ നിന്നും തുടങ്ങും. രാത്റി 12 ന് ഇറക്കി എഴുന്നള്ളിപ്പ്, വ്യാഴാഴ്ച രാവിലെ 8ന് കുംഭാഭിഷേകം, 9 ന് ഓട്ടൻ തുള്ളൽ, 11 മുതൽ ഭരണിയൂട്ട്, വൈകിട്ട് വിശേഷാൽ ദീപാരാധന, പഞ്ചവാദ്യം, രാത്രി 8ന് ചാക്യാർ കൂത്ത്, 1.30 ന് ഗരുഡൻ തൂക്കം എന്നിവ നടക്കും.