കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിലെ പന്നിക്കോട്ട് ക്ഷേത്രത്തിനു സമിപം കുപ്പിയിൽ നിറച്ച രാസപദാർഥങ്ങളും, പ്ലാസ്റ്റിക്കും കത്തിച്ചതിനെ തുടർന്ന് പരിസരവാസികൾക്ക് ചുമയും ശ്വംസംമുട്ടും ഉണ്ടായതായി പരാതി. ശനിയാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് ആദ്യം പ്രായമായവരിൽ അസ്വസ്ഥത തുടങ്ങിയത്. സ്വകാര്യ കമ്പനിയുടെ വളപ്പിലാണ് കാലാവധി കഴിഞ്ഞ രാസപദാർഥങ്ങൾ കൂട്ടിയിട്ട് കത്തിച്ചത്. കമ്പനിയുടെ ഉടമ അറിയാതെ ജീവനക്കാരായ ഇതര സംസ്ഥാന തൊഴിലാളികളാണ് ചാക്കുകളും രാസ പദാർഥവും കത്തിച്ചതെന്നു പറയുന്നു. നാട്ടുകാരെത്തി തീയണച്ചെങ്കിലും ജനങ്ങളിലുണ്ടായ അസ്വസ്ഥത രാത്രി വൈകിയും തുടർന്നു.