കോലഞ്ചേരി: കോലഞ്ചേരി മിനി സിവിൽ സ്റ്റേഷൻ മന്ത്റി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. മന്ത്റി ഇ. ചന്ദ്രശേഖരൻ അദ്ധ്യക്ഷനായി. നാലുകോടിരൂപ വിനിയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. ബെന്നി ബഹനാൻ എം.പി, വി.പി. സജീന്ദ്രൻ എം.എൽ.എ, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. അശോകൻ, വൈസ് പ്രസിഡന്റ് അനു അച്ചു, തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശൻ, സി.കെ. അയ്യപ്പൻകുട്ടി, ബിനീഷ് പുല്യാട്ടേൽ, കെ.പി. സ്‌കറിയ, എം.പി. ജോസഫ്, എക്‌സിക്യുട്ടീവ് എൻജിനീയർ പി. ഇന്ദു, ആർ.ഡി.ഒ. എ.പി. കിരൺ, സൂപ്രണ്ടിംഗ് എൻജിനീയർ വി.കെ .മാല എന്നിവർ സംസാരിച്ചു.