 
മട്ടാഞ്ചേരി: ഗവേഷകനും ഗ്രന്ഥകാരനുമായ തെക്കെ ചെറളായി കേരളേശ്വർ ലൈനിൽ സാരംഗിൽ ഡോ.നവീൻ ചന്ദ്രഭട്ട് (60) നിര്യാതനായി. നാഗ്പൂർ എം.എസ്.ഡബ്ല്യു. കോളേജ് റിട്ട. പ്രൊഫസറാണ്. ഒട്ടേറെ ആദ്ധ്യാത്മിക ലേഖനങ്ങളും പുസ്തകവും രചിച്ചിട്ടുണ്ട്. വേദ കാലഘട്ടങ്ങളിലെ സാമൂഹ്യ പ്രവർത്തനം എന്ന പ്രബന്ധാവതരണത്തിലാണ് ഡോക്ടറേറ്റ്. രാഷ്ട്രീയ സ്വയംസേവക സംഘം ,വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ
സംഘടനകളിൽ ചുമതല വഹിച്ചിട്ടുണ്ട്. ഭാര്യ: ഷീല ഭട്ട്, മക്കൾ: സൗമ്യ, ശ്രേയസ് (അമേരിക്ക)