klm
സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിൻ്റെ ഉദ്ഘാടനം ഗോപി കോട്ടമുറിക്കൽ നിർവ്വഹിക്കുന്നു.

കോതമംഗലം: കറുകടം സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിന്റെ ഉദ്ഘാടനം കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ നിർവഹിച്ചു. ആദ്യനിക്ഷേപം സ്വീകരിക്കൽ ആന്റണി ജോൺ എം എൽ.എയും മെമ്പർഷിപ്പ് വിതരണോദ്ഘാടനം സി.പി.എം കോതമംഗലം ഏരിയാ സെക്രട്ടറി ആർ. അനിൽകുമാറും നിർവഹിച്ചു. വാർഡ് മെമ്പർ ജൂബി പ്രതിഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ചെയർമാൻ കെ.കെ. ടോമി, ജില്ലാ ജോയിന്റ് രജിസ്ട്രാർ കെ. സജീവ് കർത്ത, കെ.കെ. ശിവൻ, സി.പി. ബാലൻ, സിന്ധു ഗണേശൻ, കെ.എ. നൗഷാദ്, കെ.വി. തോമസ്, രമ്യ വിനോദ് , ബിൻസി തങ്കച്ചൻ, എ.ജി. ജോർജ്, ഷെമീർ പനയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.