കോലഞ്ചേരി: എൽ.ഡി.എഫിന്റെ വികസന മുന്നേറ്റ ജാഥയ്ക്ക് കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ 16 ന് രാവിലെ 10.30 ന് കോലഞ്ചേരിയിൽ സ്വീകരണം നൽകും.മണ്ഡലം അതിർത്തിയായ ചേലക്കുളം പള്ളിക്കവലയിൽ നിന്ന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിക്കും. ബസ് സ്റ്റാൻഡ് മൈതാനത്തിന് എതിർവശത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് സ്വീകരണ സമ്മേളനം. സ്വീകരണ പരിപാടി വിജയിപ്പിക്കണമെന്ന് സ്വാഗതസംഘം ചെയർമാൻ എം.പി.ജോസഫും ജനറൽ സെക്രട്ടറി സി.ബി.ദേവദർശനനും ട്രഷറർ സി.കെ.വർഗീസും അഭ്യർത്ഥിച്ചു.