
കൊച്ചി: നോൾട്ട-കൊട്ടാരം ട്രേഡിംഗ് കമ്പനി ബിസിനസ് ഗ്രൂപ്പ് ഉടമകളുടെ മാതാവും, പരേതനായ ജോസഫ് തോമസ് കൊട്ടാരത്തിന്റെ ഭാര്യയുമായ മറിയമ്മ തോമസ് കൊട്ടാരം (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് ചങ്ങനാശ്ശേരി കുറുമ്പനാടം സെന്റ് ആന്റണീസ് ഫെറോന ദൈവാലയ സെമിത്തേരിയിൽ. ചമ്പക്കുളം വല്ല്യാറ കുടുംബാംഗമാണ്.
മക്കൾ: തോമസ് ജോസഫ്, പരേതയായ മോളി കോശി, സിബി തോമസ്, ആന്റണി തോമസ്, മാത്യു തോമസ്, ബാബു തോമസ്. മരുമക്കൾ: ലൗലി ജോസഫ് ഇല്ലിപ്പറമ്പിൽ പുളിങ്കുന്ന്, പരേതനായ എസ്. കോശി പറങ്കാംവീട്ടിൽ കൊട്ടാരക്കര, ലൂസി സിബി ചൊള്ളാമഠം വാഴക്കുളം, മിനി ടെസ്സ് ആന്റണി മാവിലശ്ശേരി പുളിങ്കുന്ന്, ലീന മാത്യു (ബിനു) പരിയാനിക്കൽ കുറവിലങ്ങാട്, നീന ബാബു (ലീന) തെക്കേമാളിയേക്കൽ ഇത്തിത്താനം.