കൊച്ചി: കൊച്ചിയിലെ സുപ്രധാന കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങി. നാവികസേന വിമാനത്താവളത്തിൽ ഊഷ്‌മളമായ യാത്രയയപ്പ് നൽകി.

കൊച്ചി നാവികസേന വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ തുടങ്ങിയവർ യാത്രയയച്ചു.

വൈസ് അഡ്മിറൽ എ.കെ ചൗള, കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ, അഡീഷണൽ ചീഫ് സ്‌ക്രട്ടറി സത്യജിത് രാജൻ, സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ജില്ലാ കളക്ടർ എസ്. സുഹാസ്, ജില്ലാ പൊലീസ് മേധാവി നാഗരാജു ചക്കിലം, കമ്മഡോർ വി.ബി ബെല്ലാരി, ബി.ജെ.പി നേതാക്കളായ ജിജി ജോസഫ്, സി.ജി രാജഗോപാൽ, എസ്. സജി, എം.എൻ ഗോപി, എം.എൻ വേദരാജ്, പീതാംബരൻ പി.കെ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ചെന്നൈയിൽ നിന്നെത്തിയ പ്രധാനമന്ത്രിയെ സർക്കാരിന് വേണ്ടി മന്ത്രി ജി. സുധാകരൻ സ്വീകരിച്ചു. മേയർ എം. അനിൽകുമാർ, അഡീഷണൽ ചീഫ് സെക്രട്ടറി സത്യജിത് രാജൻ, ജില്ലാ കളക്ടർ എസ്. സുഹാസ്, ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ബി.ജെ.പി നേതാക്കളായ ഡോ.കെ.എസ്. രാധാകൃഷ്ണൻ, ശോഭ സുരേന്ദ്രൻ, ചന്ദ്രശേഖരൻ, മഹബൂബ്, കെ.എസ്. ഷൈജു, പ്രിയ പ്രശാന്ത്, ഒ.എം. ശാലീന, പത്മകുമാരി എന്നിവർ സ്വീകരിച്ചു.