 
കൂത്താട്ടുകുളം:എം. ജി സർവകലാശാലയിൽ നിന്നും മാസ്റ്റർ ഒഫ് ഹ്യൂമൻ റിസോഴ്‌സ് മാനേജ്മെന്റിൽ 5-ാം റാങ്ക് കരസ്ഥമാക്കിയ കൃഷ്ണ സജിയെ ഡി.വൈ.എഫ്.ഐ ആദരിച്ചു. നഗരസഭ ഡിവിഷൻ 22 കൗൺസിലറും, സി.പി.എം ഏരിയ കമ്മിറ്റി അംഗവുമായ സണ്ണി കുര്യാക്കോസ് ഉപഹാരം നൽകി. സി.പി.എം ലോക്കൽ കമ്മിറ്റി അംഗം എൻ. എം സതീശൻ,ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി ബ്രൈറ്റ് മാത്യു , മേഖല കമ്മിറ്റി അംഗങ്ങളായ നന്ദു സതീശൻ, സൂരജ് സോമൻ എന്നിവർ സംസാരിച്ചു.