bjp

കൊച്ചി: പ്രധാനമന്ത്രി​ നരേന്ദ്രമോദിയുടെ കേരള സന്ദർശനത്തി​ന് പിന്നാലെ, കേരള തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി പങ്കെടുക്കുന്ന നിർണ്ണായക ബി​.ജെ.പി​ യോഗം ഇന്ന് തൃശൂരിൽ നടക്കും.

കേരളത്തിൽ ബി.ജെ.പി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 40 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി ലിസ്റ്റിന് ഇന്ന് അന്തിമ രൂപം നൽകുമെന്നറിയുന്നു. എൻ.ഡി.എ ഘടക കക്ഷികളുടെ സീറ്റുകളെക്കുറി​ച്ചും ധാരണയിലെത്തും. തുടർന്ന് കേന്ദ്ര നേതൃത്വമാകും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക.

ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, കേരള തിരഞ്ഞെടുപ്പ് ചുമതലയുള്ള സഹപ്രഭാരിയും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡോ.സി.എൻ. അശ്വത്ത്നാരായൺ എന്നിവരും യോഗത്തി​ൽ പങ്കെടുക്കും.
സംസ്ഥാന ജനറൽ സെക്രട്ടറിമാർ, സംഘടനാ പ്രഭാരിമാരായ സി.പി.രാധാകൃഷ്ണൻ, കർണ്ണാടക നിയമസഭ ചീഫ് വിപ്പ് വി.സുനിൽകുമാർ എന്നിവരുടെ യോഗമാണ് ആദ്യം നടക്കുക. പാലക്കാട് മേഖലയിലെ (പാലക്കാട്, തൃശ്ശൂർ, മലപ്പുറം) മണ്ഡലം തിരഞ്ഞെടുപ്പ് ചുമതലയുള്ളവരും മുഴുവൻ സമയ പ്രവർത്തകരും (വിസ്താരക്) പങ്കെടുക്കുന്ന യോഗം തുടർന്ന് നടക്കും. കഴിഞ്ഞ ദിവസം കോർ കമ്മിറ്റി യോഗത്തിൽ പ്രധാനമന്ത്രി നൽകിയ നിർദ്ദേശങ്ങൾ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ച ചെയ്യും. മണ്ഡലങ്ങളിലെ ഇതുവരെയുള്ള പ്രവർത്തന റിപ്പോർട്ട് യോഗം വിലയിരുത്തും. സംസ്ഥാന പ്രസി​ഡന്റ് കെ.സുരേന്ദ്രന്റെ വിജയ യാത്രയുടെ തയ്യാറെടുപ്പുകളും ചർച്ചാവി​ഷയമാകും.