krail
കെ.റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള നദീസംരക്ഷണ സമിതി പ്രവർത്തകർ കണയന്നൂർ താലൂക്ക് ഓഫീസ് മുന്നിൽ നടത്തിയ ധർണ ഏലൂർ ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കെ. റെയിൽ പദ്ധതിയുടെ പരിസ്ഥിതി ആഘാതപഠനം നടത്തണമെന്ന് കേരള നദീസംരക്ഷണസമിതി ആവശ്യപ്പെട്ടു. നദീസംരക്ഷണ സമിതിയുടെ ധർണ കണയന്നുർ താലൂക്ക് ഓഫീസിനു മുന്നിൽ പരിസ്ഥിതി പ്രവർത്തകൻ ഏലൂർ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.
സിൽവർ ലൈൻ എന്ന കെ. റെയിൽ പദ്ധതിക്ക് 3000 ഏക്കർ ഭൂമി വേണം. 1800 ഏക്കർ റെയിൽവേയുടേതാണ്. 1,200 ഏക്കർ ഭൂമി ഏറ്റടുക്കണം. അതിൽ 130 കിലോമീറ്റർ തണ്ണീർത്തടമാണ്. 80 കിലോമീറ്റർ ഭൂഗർഭ ജലശേഖര അറകളാണ്. ഇതേല്പിക്കുന്ന പരിസ്ഥിതി ആഘാതം വലുതാണ്.

കെ.കെ. വാമലോചനൻ അദ്ധ്യക്ഷത വഹിച്ചു. പി.വി. ശശി എടവനക്കാട്, വി.പി. സുബ്രഹ്മണ്യൻ, കെ.പി. ബാബുരാജ്, വി. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.