വൈപ്പിൻ : മുനമ്പം കേന്ദ്രമാക്കി പുതിയ പൊലീസ് സബ് ഡിവിഷൻ അനുവദിച്ചു. വൈപ്പിൻ തീരം അടങ്ങുന്ന മുനമ്പം, ഞാറയ്ക്കൽ പൊലീസ് സ്റ്റേഷനുകളുടെയും പറവൂർ, വരാപ്പുഴ , വടക്കേക്കര പൊലീസ് സ്റ്റേഷനുകളുടെയും ക്രമസമാധാന ചുമതല ഇനി പുതിയ ഡിവൈ.എസ്.പി ഓഫീസിന്റെ പരിധിയിലാകും. തീരദേശ ജനതയുടെയും കേരള തീരത്തിന്റെയും സുരക്ഷ പ്രത്യേകമായി പരിഗണിച്ച് പുതിയ സബ് ഡിവിഷന് അനുമതി നൽകിയതിൽ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും എസ്.ശർമ്മ എം.എൽ.എ നന്ദി അറിയിച്ചു. ഉദ്ഘാടനം 18 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.