വൈപ്പിൻ : സ്മാർട്ട് വില്ലേജ് ഓഫീസായി പുനർനിർമ്മിക്കുന്ന നായരമ്പലം വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പുതുവൈപ്പിന് ശേഷം സ്മാർട്ടാകുന്ന വൈപ്പിനിലെ രണ്ടാമത്തെ വില്ലേജ് ഓഫീസാണ് നായരമ്പലം.