•പറവൂർ, ആലുവ താലൂക്കുകാർക്ക് ഇന്നും പരാതി നൽകാം
ആലുവ: സംസ്ഥാന സർക്കാരിന്റെ 'സാന്ത്വന സ്പർശം' പരാതി പരിഹാര അദാലത്ത് ഇന്ന് രാവിലെ ഒമ്പത് മുതൽ ആലുവ യു.സി കോളേജ് ടാഗോർ ഹാളിൽ നടക്കും. ആലുവ, പറവൂർ താലൂക്ക് നിവാസികളുടെ പരാതികളാണ് പരിഗണിക്കുന്നത്. മന്ത്രിമാരായ ഇ.പി. ജയരാജൻ, വി.എസ്. സുനിൽകുമാർ, ജി. സുധാകരൻ എന്നിവർ സംബന്ധിക്കും.
പുതിയ അപേക്ഷകളും അദാലത്തിൽ സ്വീകരിക്കും. മന്ത്രിമാരെ നേരിൽ കാണണമെങ്കിൽ ടോക്കൺ എടുക്കണം. കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും അദാലത്ത്.