നെടുമ്പാശേരി: വിദ്യാധിരാജ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ അങ്കമാലി വിദ്യാധിരാജ അലൂംനി അസോസിയേഷൻ സംഗമം സ്‌കൂൾ അക്കാദമിക് ഡയറക്ടർ എം. മോഹനചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബോബി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അനുഭുവൻ, സ്‌കൂൾ പ്രിൻസിപ്പൽ പി. സീമ, വി. ബാലചന്ദ്രൻ, റോജിൻ ദേവസി തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി ബോബി കുര്യാക്കോസ് (പ്രസിഡന്റ്), മിഥുൻ മംഗലി, അനുഭുവൻ (വൈസ് പ്രസിഡന്റുമാർ), റോജിൻ ദേവസി (ജനറൽ സെക്രട്ടറി), കിരൺ സുധാകരൻ, രഹന റഹിം (ജോയിന്റ് സെക്രട്ടറിമാർ), കെ.യു. കൃഷ്ണകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.