ആലുവ: സംസ്ഥാന സർക്കാർ വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്കായി സംഘടിപ്പിച്ച പരിശീലന പരിപാടി പ്രസിഡന്റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം റൈജ അമീർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, ഷീല ജോസ് എന്നിവർ സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ സി.വി. വിനില ക്ലാസെടുത്തു.
.