ആലുവ: എടത്തല മണലിമുക്ക് വൈശാലി ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ അനിശ്ചിത കാല സമരം തുടരുന്നു. കൃത്യമായി ശമ്പളം നൽകുമെന്നും ഇ.എസ്.ഐ, പി.എഫ് വിഹിതം കൃത്യമായി അടക്കുമെന്നും ഉറപ്പ് നൽകിയ മാനേജ്‌മെന്റ് കഴിഞ്ഞ ഏഴ് മാസമായി കബളിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് സമരം. സമരത്തിന് പഞ്ചായത്ത് അംഗങ്ങളായ അസീസ് മൂലയിൽ, എ.എസ്.കെ. സലീം, സി.കെ. ലിജി, എ.കെ. മായാദാസൻ തുടങ്ങിയവർ ഐക്യദാർഢ്യം അർപ്പിച്ചു.