toi
ചാത്യാത്ത് സെന്റ് ജോസഫ് സ്കൂളിലെ ടോയ്ലറ്റ് ബ്ളോക് ടി.ജെ.വിനോദ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു

കൊച്ചി: ചാത്യാത്ത് സെന്റ് ജോസഫ് ഹൈസ്‌കൂളിലെ ടോയ്‌ലെറ്റ് ബ്ലോക്ക് ടി ജെ. വിനോദ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. സ്പെഷ്യൽ ഡെവലപ്മെന്റ് സ്കീമിൽപ്പെടുത്തി എം.എൽ.എഫണ്ടിൽ നിന്നുള്ള 10 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം. കൗൺസിലർ മിനി ദിലീപ് , ഹെഡ്മിസ്ട്രസ് ട്രീസ ലൂസി, ഫാദർ അലോഷ്യസ് തൈപ്പറമ്പിൽ, ദീപക് ജോയ് , പി.ടി.എ.പ്രസിഡന്റ് ഡോൺ ബോസ്‌കോ എന്നിവർ പങ്കെടുത്തു.