മൂവാറ്റുപുഴ: 55,11,43,873 രൂപ വരവും 54,51,29,873രൂപ ചെലവും പ്രതീക്ഷിക്കുന്ന മൂവാറ്റുപുഴ നഗരസഭയുടെ ബഡ്ജറ്റ് വൈസ് ചെയർപേഴ്‌സൺ സിനി ബിജു അവതരിപ്പിച്ചു. നഗരസഭാ ചെയർമാൻ പി.പി.എൽദോസ് അദ്ധ്യക്ഷത വഹിച്ചു.

ഭവന പദ്ധതിക്ക് മുൻതൂക്കം നൽകുന്ന ബഡ്ജറ്റ് 5വർഷംകൊണ്ട് നഗരത്തിൽ സമ്പൂർണ ഭവനപദ്ധതിയാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഒന്നരക്കോടിരൂപ വകയിരുത്തി. പി.എം.എ.വൈ പദ്ധതി പ്രകാരം വീട് നിർമ്മിച്ചു നൽകുന്നതിനും സ്ഥലം വാങ്ങുന്നതിനും തുക വിനിയോഗിക്കും. ഇടം പദ്ധതി പ്രകാരം പട്ടികജാതി വർഗ വിഭാഗങ്ങൾക്ക് ഭവനനിർമ്മാണത്തിന് 5 ലക്ഷംരൂപവരെ വായ്പ ലഭിക്കുന്ന പദ്ധതിയും നടപ്പാക്കും .

 സ്ത്രീകളുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് 20 ലക്ഷം രൂപ

 മാലിന്യപ്രശ്‌നം പരിഹരിക്കാൻ 2 കോടി

 പുഴയോര വാക് വേ നിർമ്മിക്കാൻ 25 ലക്ഷം

 നഗരത്തെ പ്രകാശപൂരിതമാക്കുന്നതിന് 50 ലക്ഷം

 പുതിയ ടൗൺഹാൾ നിർമ്മിക്കുന്നതിന് 10 കോടി

 കാവുംകരയിൽ മാർക്കറ്റ് കോംപ്ലക്‌സ് 1 കോടി

 പാലം ഷോപ്പിംഗ് കോംപ്ലക്‌സ് 14 കോടി രൂപ

 രാഷ്ട്രപിതാവിന് സ്മാരകം നിർമ്മിക്കാൻ 15 ലക്ഷം

 ടർഫ് കോർട്ട് നിർമ്മിക്കാൻ 40 ലക്ഷം

 തൊഴിലുറപ്പ് പദ്ധതിക്ക് 75 ലക്ഷം രൂപ

 മണ്ണ്ജല സംരക്ഷണത്തിന് 1.36 കോടി

 വയോജന ക്ഷേമത്തിന് 20 ലക്ഷം

 അഗതി ക്ഷേമത്തിന് 17 ലക്ഷം

 വനിതാ ക്ഷേമത്തിന് 20 ലക്ഷം

 അങ്കണവാടി കുട്ടികൾക്ക് 41 ലക്ഷം രൂപ

 കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് 53 ലക്ഷം

 യുവജന ക്ഷേമത്തിന് 10 ലക്ഷം

 ആരോഗ്യ സംരക്ഷണത്തിന് 25 ലക്ഷം

 അങ്കണവാടി കെട്ടിട നിർമ്മാണത്തിന് 45 ലക്ഷം

 പുതിയ റോഡ് നിർമ്മാണത്തിന് 65 ലക്ഷം