kklm
കൂത്താട്ടുകുളത്ത് യു ഡി എഫ് പ്രതിഷേധയോഗം അഡ്വ: അനൂപ് ജേക്കബ് എം എൽ എ ഉദ്ഘാനം ചെയ്യുന്നു

കൂത്താട്ടുകുളം: നഗരസഭയിൽ പ്രതിപക്ഷനേതാവ് പ്രിൻസ് പോൾ ജോണിനോട് സെക്രട്ടറി അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചും അതിനെതിരേ നടത്തിയ സമരപരിപാടിക്കിടയിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെൻ.കെ.മാത്യുവിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചും യു ഡി എഫ് മണ്ഡലം കമ്മിറ്റി മാർച്ചും യോഗവും നടത്തി. അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പി.സി. ജോസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ജെയ്സൺ ജോസഫ്, ബ്ലോക്ക് പ്രസിഡന്റ് വിത്സൺ.കെ. ജോൺ, പ്രിൻസ് പോൾ ജോൺ, റെജി ജോൺ, അജയ് ഇടയാർ, എം.എ. ഷാജി, ബേബി കീരാംതടം, ബോബൻ വർഗീസ്, സിബി കൊട്ടാരം, പി.സി. ഭാസ്കരൻ, ലീല കുര്യാക്കോസ്, മരിയ ഗൊരേത്തി, സാറാ.ടി.എസ്, ജിജോ.ടി.ബേബി, റോയി ഇരട്ടയാനി, സി.എ. തങ്കച്ചൻ, ലിസി ജോസ്, സജി പനയാരംപിള്ളി, ബേബി തോമസ്, ജോമി മാത്യു, കെ.സി. ഷാജി, കാർത്തിക് എ.ജെ, ഗ്രിഗറി എബ്രാഹം, എബി എബ്രാഹം, എന്നിവർ പ്രസംഗിച്ചു.