കോലഞ്ചേരി: കുന്നത്തുനാട്ടിലെ വികസനത്തിന് 4.11 കോടി രൂപ അനുവദിച്ചു. പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ നവീകരണത്തിനായി മാത്രമായി 3.56 കോടി രൂപയാണ് അനുവദിച്ചതെന്ന് വി.പി. സജീന്ദ്രൻ എം.എൽ.എ അറിയിച്ചു. പെരുമ്പാവൂർ - ആലുവ റോഡ് 20 ലക്ഷം, മണ്ണൂർ - വാളകം റോഡ് 22 ലക്ഷം, പഴങ്ങനാട് - കപ്പേളപ്പടി എ.പി.വർക്കി റോഡ് 20 ലക്ഷം, ചേലക്കുളം - പൂക്കാട്ടുപടി റോഡ് 20 ലക്ഷം, കുന്നുവഴി - കിഴക്കമ്പലം റോഡ് 25 ലക്ഷം, കിഴക്കമ്പലം - പാങ്ങോട് റോഡ് 25 ലക്ഷം, കോലഞ്ചേരി - കൊതുകാട്ടിൽ പീടിക - പെരിങ്ങോൾ സൺഡേ സ്‌കൂൾ റോഡ് 20 ലക്ഷം, കുന്നുവഴി - കിഴക്കമ്പലം റോഡിന്റെ സംരക്ഷണഭിത്തി നിർമ്മാണം 25 ലക്ഷം, വിമല - കമ്യത - കുന്നത്തോളി - മണ്ണൂർ - ഐരാപുരം - വളയൻചിറങ്ങര പരുത്തിവയൽപടി റോഡ് 40 ലക്ഷം, മാമല - വെണ്ണിക്കുളം - ചെമ്മനാട് - പാലാൽപ്പടി - അത്താണി - വണ്ടിപ്പേട്ട - വെട്ടിക്കൽ റോഡ് 25 ലക്ഷം, പള്ളിക്കര - പഴന്തോട്ടം റോഡ് 20 ലക്ഷം, പട്ടിമ​റ്റം - പള്ളിക്കര റോഡ് 48 ലക്ഷം, കോലഞ്ചേരി - പട്ടിമ​റ്റം റോഡ് 24 ലക്ഷം, പറക്കോട് - പാപ്പാറക്കടവ് റോഡ് 22 ലക്ഷം എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. ടെൻഡർ നടപടികൾ പൂർത്തീകരിച്ചിട്ടുള്ളതിനാൽ നിർമ്മാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് വി.പി. സജീന്ദ്രൻ എം.എൽ.എ അറിയിച്ചു. കിഫ്ബി പദ്ധതിയായ മനയ്ക്കക്കടവ് -പള്ളിക്കര, പട്ടിമ​റ്റം - പത്താംമൈൽ റോഡിലെ ബി.എം ,ബി.സി പ്രവൃത്തികൾ ഈ ആഴ്ച പൂർത്തീകരിക്കും. പട്ടിമ​റ്റം - കിഴക്കമ്പലം - നെല്ലാട് റോഡിലെ കുടിവെള്ള പൈപ്പിടൽ പ്രവൃത്തികളും പൂർത്തീകരണഘട്ടത്തിലാണ്. പട്ടിമ​റ്റം - കിഴക്കമ്പലം റോഡിലെ ബി.എം, ബി.സി പ്രവൃത്തികൾ ഉടൻ തുടങ്ങുമെന്ന് എം.എൽ.എ പറഞ്ഞു. പുത്തൻകുരിശ് പഞ്ചായത്തിലെ കരിമുഗൾ കണിച്ചിക്കുഴി ബൈലൈൻ റോഡിന് 17.50 ലക്ഷം രൂപയും മഴുവന്നൂർ പഞ്ചായത്തിലെ ചിറക്കൽ ചിറയുടെ നവീകരണത്തിനായി 48 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. കെ.എൽ.ഡി. സി മുഖേനയാണ് നവീകരണ പ്രവൃത്തികൾ നടപ്പിലാക്കുന്നത്.