മൂവാറ്റുപുഴ: സംവർത്തിക ആയുർവേദ ആശുപത്രിക്ക് ഗുണനിലവാരത്തിനുള്ള ദേശീയ അംഗീകാരമായ എൻ.എ.ബി.എച്ച്. (നാഷണൽ അക്രിഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്‌സ്) അംഗീകാരം ലഭിച്ചു. മൂന്ന് വർഷത്തേക്കാണ് അംഗീകാരം. മൂവാറ്റുപുഴയിലെ ആയുർവേദരംഗത്ത് എൻ.എ.ബി.എച്ച്. നേടുന്ന ആദ്യ ആശുപത്രിയാണ്. ഔദ്യോഗിക പ്രഖ്യാപനം മന്ത്രി വി. എസ്. സുനിൽകുമാർ 16 ഇന്ന് രാവിലെ 7.45ന് സംവർത്തികയിൽ നടക്കുന്ന ചടങ്ങിൽ നിർവഹിക്കും. മുനിസിപ്പൽ ചെയർമാൻ പി. പി. എൽദോസ് മുഖ്യാതിഥിയായിരിക്കും.