cana
ആലുവ മുനിസിപ്പൽ ബസ്സ് സ്റ്റാൻഡിന് മുന്നിൽ ആരംഭിച്ച കാന നവീകരണം

ആലുവ: ആലുവ സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരത്തെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് കാന നവീകരണം ആരംഭിച്ചു. പ്രവേശന കവാടം മുതൽ ബസ് സ്റ്റാൻഡിന്റെ അതിർത്തിയിലൂടെയാണ് കാനയിലെ ചെളി കോരി മാറ്റി പുനർനിർമ്മിക്കുന്നത്.

ബസുകൾക്ക് പ്രവേശിക്കാനുള്ളതിനാൽ പ്രവേശന കവാടത്തിൽ ഒരു ഭാഗം മാത്രമാണ് ഇപ്പോൾ പൊളിച്ചിരിക്കുന്നത്. കാനയിൽ മാലിന്യം വന്ന് അടിഞ്ഞതിനെ തുടർന്നാണ് പതിവായി ഈ മേഖലയിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത്. കഴിഞ്ഞ പ്രളയകാലത്തിന് ശേഷം നടത്തിയ ശുചീകരണത്തിനിടെ പഴകിയ ബസ് ടയറുകളാണ് കാനയിൽ നിന്ന് ലഭിച്ചത്. ബസ്സ് സ്റ്റാൻഡിനുള്ളിൽ കാനകളുടെ മുകളിലുള്ള കൈയേറ്റം പൊളിച്ചുനീക്കണമെന്നാവശ്യവും ഉയർന്നിട്ടുണ്ട്. കാരോത്തുകുഴി പുളിഞ്ചോട് റോഡിലും കാന നവീകരണം നടക്കുന്നുണ്ട്.