മൂവാറ്റുപുഴ: ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മേഴ്‌സി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഉപസമിതി അദ്ധ്യക്ഷന്മാരായ രമ രാമകൃഷ്ണൻ, സാറാമ്മ ജോൺ, . റിയാസ് ഖാൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ റീന സജി, .ഒ.കെ. മുഹമ്മദ്, ഷിവാഗോ തോമസ്, ജോസി ജോളി വട്ടക്കുഴി, കെ.ജി. രാധാകൃഷ്ണൻ, സിബിൾ സാബു, ബെസ്റ്റിൻ ചേറ്റൂർ, അഡ്വ. ബിനി ഷൈമോൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി.ജി. ജയൻ എന്നിവർ സംസാരിച്ചു. കാർഷിക മേഖലക്കും സേവന പശ്ചാത്തല മേഖലകൾക്കും പ്രാധാന്യം നൽകുന്ന പദ്ധതികളാണ് വികസന സെമിനാറിൽ അവതരിപ്പിച്ചത്.