മൂവാറ്റുപുഴ: സംസ്ഥാന കൃഷിവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിംഗ് കമ്പനിയിലെ പുതിയ ജ്യൂസ് പെറ്റ് ബോട്ടിൽ പ്ലാന്റിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ എട്ടിന് മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും. ഇതോടൊപ്പം ജൈവ് ബ്രാൻഡിലുള്ള പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടറിന്റെയും പുതിയ ജ്യൂസ് ഉത്പന്നങ്ങളുടെയും കമ്പനി കാമ്പസിൽ അഞ്ച് ഏക്കർ സ്ഥലത്ത് ആരംഭിക്കുന്ന പൈനാപ്പിൾ കൃഷിയുടെ നടീൽ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. എൽദോ എബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. കമ്പനി ചെയർമാൻ ഇ.കെ. ശിവൻ സ്വാഗതം പറയും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ആദ്യവില്പന നിർവഹിക്കും. കമ്പനി മാനേജിംഗ് ഡയറക്ടർ എൽ. ഷിബുകുമാർ റിപ്പോർട്ട് അവതരിപ്പിക്കും.