 
അറയ്ക്കപ്പടി: വെങ്ങോല പഞ്ചായത്തിലെ കേരള തയ്യൽ ആൻഡ് എംബ്രോയ്ഡറി വർക്കേഴ്‌സ് കോൺഗ്രസ് പത്താമത് വാർഷിക സമ്മേളനം കെ.കെ.എൻ.ടി.സി ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. എം.എം. യൂസഫ് അദ്ധ്യക്ഷനായി. പഞ്ചായത്തംഗം ഷിജിക്ക് സ്വീകരണം നൽകി. എൻ.പി. കുര്യാക്കോസ്, ഷിൽബി തമ്പി, സജിത ശിവൻ എന്നിവർ സംസാരിച്ചു.