കോലഞ്ചേരി: ഇന്ധന വിലവർദ്ധനവിനെതിരെ കുന്നത്തുനാട് മേഖലാ ഓട്ടോറിക്ഷ തൊഴിലാളി സംഘ് ബി.എം.എസിന്റെ നേതൃത്വത്തിൽ കോലഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി. കുന്നത്തുനാട് മേഖലാ സെക്രട്ടറി സുമേഷ് വലിയനല്ലൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.എ.വൽസൻ അദ്ധ്യക്ഷനായി.