പെരുമ്പാവൂർ: കെ.എസ്.ഇ.ബി 220/110 കെ.വി പള്ളിവാസൽ - ആലുവ ട്രാൻസ്‌മിഷൻ ലൈനിന്റെ ആലുവ സബ് സ്റ്റേഷനും കോതമംഗലം സബ് സ്റ്റേഷനും ഇടയിലുള്ള ലൈനിലൂടെ ഇന്നോ അതിനുശേഷമോ വൈദ്യുതി കടത്തിവിടും. ആലുവ താലൂക്കിലെ കീഴ്മാട്, ചൂർണിക്കര, ആലുവ ഈസ്റ്റ്, ആലുവ വെസ്റ്റ്, കുന്നത്തുനാട് താലൂക്കിലെ വാഴക്കുളം, പെരുമ്പാവൂർ, വെങ്ങോല, രായമംഗലം, അശമന്നൂർ, കോതമംഗലം താലൂക്കിലെ എരമല്ലൂർ, കോതമംഗലം എന്നീ വില്ലേജുകളിലൂടെയാണ് എക്സ്ട്രാ ഹൈവോൾട്ടേജ് ട്രാൻസ്മിഷൻ ലൈൻകടന്നുപോകുന്നത്. ചാർജുള്ള ലൈനുകൾക്ക് സമീപത്തേക്ക് പോകുന്നതും ഈ ടവറുകളുടെ മുകളിൾ കയറുന്നതും അപകടം വരുത്തിവയ്ക്കും. ചാർജുള്ള ലൈനിൽനിന്ന് നേരിട്ടോ അല്ലാതെയോ ജീവനോ സ്വത്തിനോ ഉണ്ടാകുന്ന അപകടങ്ങൾക്ക് കെ.എസ്.ഇ.ബി., ജീവനക്കാർ ഉത്തരവാദികൾ ആയിരിക്കില്ലെന്ന് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ (പള്ളിവാസൽ) അറിയിച്ചു.