ആലുവ: ലൈഫ് കെയർ ഫൗണ്ടേഷൻ പാലിയേറ്റീവ് കെയർ സെന്റർ ചാലക്കലിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ വയോഗ്രാമം പദ്ധതി സിനിമാതാരം കുഞ്ചാക്കോ ബോബൻ ഉദ്ഘാടനം ചെയ്തു.
ചെയർമാൻ മുജീബ് കുട്ടമശ്ശേരി, പവൻ ഗ്രൂപ്പ് ഡയറക്ടർ ഷിംനാസ് പഴങ്ങാടി, അൽസാജ് കിച്ചൻ സാരഥി ഷിയാസ് അൽസാജ്, ലൈഫ് കെയർ സഹകാരികളായ വി.എ. ഇബ്രാഹിംകുട്ടി, ഷിയാസ് വടക്കനേത്തിൽ, സിയാദ് പാനാപ്പിള്ളി എന്നിവർ പങ്കെടുത്തു.
കൊവിഡ് കാലത്ത് കിടപ്പു രോഗികൾക്ക് ആശ്വാസമായി ആരംഭിച്ച എമർജൻസി പാലിയേറ്റീവ് ഹോം കെയർ സംരംഭത്തിനു ശേഷം ഏറ്റവും ആവശ്യമായ നാലു മേഖലകളെ ഉൾപ്പെടുത്തിയാണ് കെയർ വയോഗ്രാമം പദ്ധതി ആരംഭിച്ചത്. ഇന്ത്യയിൽ ആദ്ധ്യമായി ഗൃഹ കേന്ദ്രീകൃത ഐ.സി.യു, മുതിർന്ന പൗരൻമാരുടെ പരിചരണം, അംഗപരിമിതരുടെ പുനരധിവാസം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.