പെരുമ്പാവൂർ: എറണാകുളം ജില്ലാ പഞ്ചായത്ത് 2020-2021 സാമ്പത്തിക വർഷത്തെ പദ്ധതിയിൽപ്പെടുത്തി കൂവപ്പടി പഞ്ചായത്തിലെ ഐമുറി-ഗണപതി അമ്പലം റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ നിർമ്മാണോദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എം.ഒ. ജോസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ,വാർഡ് വികസന സമിതി അംഗങ്ങളായ വി.വൈ. കുര്യക്കോസ്, സദാശിവൻനായർ, പി.വി. വർഗീസ്, ജയ സതീശൻ, രാമചന്ദ്രൻ നായർ, വർഗീസ് പുത്തൻകുടി എന്നിവർ പ്രസംഗിച്ചു.