പെരുമ്പാവൂർ: വല്ലം ബ്രദേഴ്‌സ് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഏഴാമത് അഖില കേരള സെവൻസ് ഫുട്‌ബാൾ ടൂർണമെന്റ് കിക്കോഫ് 2021 ആരംഭിച്ചു. സൗത്ത് വല്ലം എം.എ.പി ഗ്രൗണ്ടിൽ ദിവസവും വൈകിട്ട് അഞ്ചിനാണ് മത്സരങ്ങൾ. 21ന് സമാപിക്കും. ടൂർണമെന്റ് മുനിസിപ്പൽ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് എം.കെ. തസ്ലിം അദ്ധ്യക്ഷത വഹിച്ചു. ടെൽക് ചെയർമാൻ എൻ.സി. മോഹനൻ, കൗൺസിലർമാരായ സാലിദ സിയാദ്, പി.എ. സിറാജ്, ബീവി അബുബക്കർ, പി.എം. സലിം, സി.കെ അബ്ദുള്ള, എം.ഇ. നജീബ്, വി.എ. പരീത്, വി.എസ്. മുജീബ്, എം.എ. ബാസിൽ എന്നിവർ പ്രസംഗിച്ചു.