കോലഞ്ചേരി: പുത്തൻകുരിശ് പള്ളി നിർമ്മിക്കാൻ സ്ഥലംനൽകിയ കുളത്തനായിട്ട് കർത്താക്കന്മാരോടുള്ള അനുസ്മരണ സൂചകമായി കുടുംബത്തിലെ ഇന്നത്തെ തലമുറയിൽപ്പെട്ട കുളത്താനായിട്ട് ബാലകൃഷ്ണൻ കർത്തായ്ക്കും കുടുംബത്തിനും 'അഞ്ചേകാലും കോപ്പും' നൽകി ആദരിച്ചു. മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയ്ക്കുവേണ്ടി മെത്രാപ്പൊലീത്ത ഡോ. മാത്യൂസ് മാർ സേവേറിയോസ് ഉപഹാരം നൽകി. വികാരി ഫാ. ഡോ. തോമസ് ചകിരിയിൽ സഹകാർമികനായി.