കാലടി: ഇരു വൃക്കകളും തകരാറിലായി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവ് ചികിത്സ സഹായം തേടുന്നു. കാഞ്ഞൂർ പാറപ്പുറം പടിഞ്ഞാറെ തേനൂർ വീട്ടിൽ പ്രദീപിന്റെ മകൻ നികിലാണ് ചികിത്സ സഹായം തേടുന്നത്.വൃക്ക മാറ്റിവയ്ക്കക്കൽ ശസ്ത്രക്രിയക്ക് വലിയ തുക വേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചു. നികിലിന്റെ ചികിത്സ ചെലവ് തുക കണ്ടെത്തുന്നതിനു വേണ്ടി കുന്നത്തുനാട് എസ്. എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് കെ.കെ.കർണ്ണൻ മുഖ്യാ രക്ഷാധികാരിയായി ചികിത്സ സഹായനിധി രൂപികരിച്ചു. കാഞ്ഞൂർ ഫെഡറൽ ബാങ്ക് ശാഖയിൽ ജോയിറ്റ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ടി .എസ് .ജയൻ, സി.എൻ പ്രകാശ് (രക്ഷാധികാരികൾ) ,അഖിൽ പ്രകാശ് (കൺവീനർ) , ടി.എസ്.ജോഷി (ജോ.കൺവീനർ) ഫെഡറൽ ബാങ്ക്, കാഞ്ഞൂർ ശാഖ' അക്കൗണ്ട് നമ്പർ 10500100234795. IFSC FDRL OOO1050. വിവരങ്ങൾക്ക് 9605819384, 9544 84 54 17