
കോതമംഗലം: അടിക്കടിയുണ്ടാകുന്ന ഇന്ധന-പാചക വില വർദ്ധനക്കെതിരെ കോൺഗ്രസ് പിണ്ടിമന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടിപ്പർ ലോറി കെട്ടിവലിച്ചും ഗ്യാസ് സിലിണ്ടർ തലയിലേന്തിയും പ്രതിഷേധ സമരം നടത്തി.മുത്തംകുഴി ജംഗ്ഷനിൽ ടിപ്പർ ലോറി കെട്ടിവലിച്ചാണ് പ്രതിഷേധിച്ചത്. മണ്ഡലം പ്രസിഡന്റ് നോബിൾ ജോസഫ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ റോയി കെ പോൾ, സണ്ണി വേളൂക്കര, പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, ജെയ്സൺ ദാനിയേൽ, സീതി മുഹമ്മദ്, എം.കെ.മോഹനചന്ദ്രൻ ,മത്തായി കോട്ടക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ അടുപ്പ് പൂട്ടി ചായ തിളപ്പിച്ച് പ്രവർത്തകർക്ക് വിതരണം ചെയ്തു.മേരീ പീറ്റർ, ലത ഷാജി, റ്റി.കെ കുമാരി, മോളി ജോസഫ് എന്നിവർ നേതൃത്വം നൽകി.